15 അപ്പോൾ ഒരു ആൺകഴുതയുടെ പച്ചത്താടിയെല്ല് ശിംശോന്റെ കണ്ണിൽപ്പെട്ടു. ശിംശോൻ ചെന്ന് അത് എടുത്ത് 1,000 പേരെ കൊന്നു.+ 16 പിന്നെ ശിംശോൻ പറഞ്ഞു:
“ഒരു കഴുതയുടെ താടിയെല്ലുകൊണ്ട് ഒരു കൂമ്പാരം, രണ്ടു കൂമ്പാരം!
ഒരു കഴുതയുടെ താടിയെല്ലുകൊണ്ട് ഞാൻ 1,000 പേരെ കൊന്നു.”+