-
എബ്രായർ 11:32-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ. 33 വിശ്വാസത്താൽ അവർ രാജ്യങ്ങൾ കീഴടക്കി,+ നീതി നടപ്പാക്കി, വാഗ്ദാനങ്ങൾ സ്വന്തമാക്കി,+ സിംഹങ്ങളുടെ വായ് അടച്ചു,+ 34 തീയുടെ ബലം കെടുത്തി,+ വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു,+ ബലഹീനരായിരുന്നപ്പോൾ ശക്തി നേടി,+ യുദ്ധത്തിൽ വീരന്മാരായി,+ അതിക്രമിച്ചുകടന്ന സൈന്യങ്ങളെ തുരത്തി.+
-