-
1 ശമുവേൽ 18:6-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ദാവീദും മറ്റുള്ളവരും ഫെലിസ്ത്യരെ കൊന്ന് മടങ്ങിവരുമ്പോൾ എല്ലാ ഇസ്രായേൽനഗരങ്ങളിൽനിന്നും സ്ത്രീകൾ ശൗൽ രാജാവിനെ സ്വീകരിക്കാൻ തപ്പും+ തന്ത്രിവാദ്യവും എടുത്ത് പാടി+ നൃത്തം ചെയ്ത് ആഹ്ലാദഘോഷത്തോടെ ഇറങ്ങിവന്നു. 7 ആഘോഷത്തിനിടെ സ്ത്രീകൾ ഇങ്ങനെ പാടി:
“ശൗൽ ആയിരങ്ങളെ കൊന്നു,
ദാവീദോ പതിനായിരങ്ങളെയും.”+
8 ശൗലിനു നല്ല ദേഷ്യം വന്നു.+ ഈ പാട്ടു ശൗലിന് ഇഷ്ടപ്പെട്ടില്ല. ശൗൽ പറഞ്ഞു: “അവർ ദാവീദിനു പതിനായിരങ്ങളെ കൊടുത്തു. എനിക്കാണെങ്കിൽ വെറും ആയിരങ്ങളെയും. ഇനി ഇപ്പോൾ, രാജാധികാരം മാത്രമേ അവനു കിട്ടാനുള്ളൂ!”+
-
-
1 ശമുവേൽ 29:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 പക്ഷേ, ഫെലിസ്ത്യപ്രഭുക്കന്മാർ രോഷംപൂണ്ട് ആഖീശിനോടു പറഞ്ഞു: “അയാളെ മടക്കി അയയ്ക്കൂ!+ അങ്ങ് നിയമിച്ചുകൊടുത്തിട്ടുള്ള സ്ഥലത്തേക്കുതന്നെ അയാൾ മടങ്ങട്ടെ. നമ്മുടെകൂടെ യുദ്ധത്തിനു പോരാൻ അയാളെ അനുവദിച്ചുകൂടാ. യുദ്ധത്തിനിടെ ഇയാൾ നമുക്കെതിരെ തിരിയില്ലെന്ന് ആരു കണ്ടു?+ അല്ല, യജമാനന്റെ പ്രീതി നേടാൻ നമ്മുടെ ആളുകളുടെ തലയെടുക്കുന്നതിനെക്കാൾ നല്ലൊരു വഴി അയാളുടെ മുന്നിലുണ്ടോ? 5 ഈ ദാവീദിനെക്കുറിച്ചല്ലേ അവർ,
‘ശൗൽ ആയിരങ്ങളെ കൊന്നു,
ദാവീദോ പതിനായിരങ്ങളെയും’ എന്നു പാടി നൃത്തം ചെയ്തത്?”+
-