27 അബ്നേർ ഹെബ്രോനിൽ+ മടങ്ങിയെത്തിയപ്പോൾ അയാളോടു സ്വകാര്യമായി സംസാരിക്കാൻ യോവാബ് അയാളെ തനിച്ച് കവാടത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി. പക്ഷേ, അവിടെവെച്ച് യോവാബ് അയാളുടെ വയറ്റത്ത് കുത്തി. അബ്നേർ മരിച്ചു.+ അങ്ങനെ, സഹോദരനായ അസാഹേലിനെ കൊന്നതിനു യോവാബ് പകരംവീട്ടി.+