14 പിന്നെ, അവർ ശൗലിന്റെയും മകൻ യോനാഥാന്റെയും അസ്ഥികൾ ബന്യാമീൻദേശത്തെ സെലയിൽ+ ശൗലിന്റെ അപ്പനായ കീശിന്റെ+ കല്ലറയിൽ അടക്കി. രാജാവ് കല്പിച്ചതെല്ലാം അവർ ചെയ്തുകഴിഞ്ഞപ്പോൾ ദേശത്തെപ്പറ്റിയുള്ള അവരുടെ യാചനകൾ ദൈവം ശ്രദ്ധിച്ചു.+
13 പല തവണ മനശ്ശെ ദൈവത്തോടു പ്രാർഥിച്ചു. കരുണയ്ക്കുവേണ്ടിയുള്ള മനശ്ശെയുടെ അപേക്ഷയും യാചനയും കേട്ട് ദൈവത്തിന്റെ മനസ്സ് അലിഞ്ഞു. ദൈവം മനശ്ശെയെ യരുശലേമിലേക്കു തിരികെ കൊണ്ടുവന്ന് വീണ്ടും രാജാവാക്കി.+ അങ്ങനെ യഹോവയാണു സത്യദൈവമെന്നു മനശ്ശെ തിരിച്ചറിഞ്ഞു.+