-
2 ദിനവൃത്താന്തം 12:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അവർ യഹോവയോട് അവിശ്വസ്തത കാണിച്ചതുകൊണ്ട് രഹബെയാം രാജാവിന്റെ വാഴ്ചയുടെ അഞ്ചാം വർഷം ഈജിപ്തുരാജാവായ ശീശക്ക്+ യരുശലേമിനു നേരെ വന്നു. 3 ശീശക്കിന് 1,200 രഥങ്ങളും 60,000 കുതിരപ്പടയാളികളും ഉണ്ടായിരുന്നു. ലിബിയക്കാരും സുക്യരും എത്യോപ്യരും അടങ്ങിയ അസംഖ്യംവരുന്ന ഒരു സൈന്യവും ഈജിപ്തിൽനിന്ന് അയാളോടൊപ്പം വന്നു.+ 4 യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങൾ പിടിച്ചടക്കിയ ശീശക്ക് ഒടുവിൽ യരുശലേമിൽ എത്തി.
-