-
യശയ്യ 44:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 ആർക്കും അറിവോ വകതിരിവോ ഇല്ല;
ആരും ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നില്ല:
“അതിൽ പകുതികൊണ്ട് ഞാൻ തീ കത്തിച്ചു,
അതിന്റെ കനലിൽ ഞാൻ അപ്പം ഉണ്ടാക്കി, ഇറച്ചി ചുട്ടു.
ബാക്കികൊണ്ട് ഞാൻ ഒരു മ്ലേച്ഛവസ്തു ഉണ്ടാക്കുന്നതു ശരിയോ?+
ഞാൻ ഒരു മരക്കഷണത്തെ* ആരാധിക്കണമോ?”
20 അയാൾ ചാരം തിന്നുന്നു.
അയാളുടെ വഞ്ചിക്കപ്പെട്ട ഹൃദയം അയാളെ വഴിതെറ്റിച്ചിരിക്കുന്നു.
സ്വയം രക്ഷിക്കാൻ അയാൾക്കു കഴിയില്ല,
“എന്റെ വലങ്കൈയിലിരിക്കുന്നത് ഒരു കള്ളമല്ലേ” എന്ന് അയാൾ പറയുന്നില്ല.
-