41 രണ്ടാമത്തെ ആൺചെമ്മരിയാട്ടിൻകുട്ടിയെ രാവിലെത്തേതുപോലുള്ള ധാന്യയാഗത്തോടും പാനീയയാഗത്തോടും കൂടെ സന്ധ്യക്കു നീ അർപ്പിക്കണം. പ്രസാദിപ്പിക്കുന്ന ഒരു സുഗന്ധമായി, അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമായി, നീ ഇത് യഹോവയ്ക്ക് അർപ്പിക്കണം.