-
പുറപ്പാട് 32:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 പിന്നെ മോശ പാളയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ആരാണ് യഹോവയുടെ പക്ഷത്തുള്ളത്? അവർ എന്റെ അടുത്ത് വരട്ടെ!”+ അപ്പോൾ ലേവ്യരെല്ലാം മോശയ്ക്കു ചുറ്റും ഒന്നിച്ചുകൂടി. 27 മോശ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: ‘നിങ്ങൾ ഓരോരുത്തരും വാൾ അരയ്ക്കു കെട്ടി കവാടങ്ങൾതോറും പോയി പാളയത്തിൽ എല്ലായിടത്തുമുള്ള നിങ്ങളുടെ സഹോദരനെയും അയൽക്കാരനെയും ഉറ്റസ്നേഹിതനെയും കൊല്ലുക.’”+
-
-
ആവർത്തനം 13:6-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 “നിന്റെ അമ്മയുടെ വയറ്റിൽ പിറന്ന നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ പ്രിയപ്പെട്ട ഭാര്യയോ നിന്റെ ഉറ്റ സുഹൃത്തോ രഹസ്യമായി നിന്റെ അടുത്ത് വന്ന്, ‘വരൂ, നമുക്കു പോയി അന്യദൈവങ്ങളെ സേവിക്കാം’+ എന്നു പറഞ്ഞ് ആ ദൈവങ്ങളെ—നീയോ നിന്റെ പൂർവികരോ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങളെ, 7 ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിങ്ങൾക്കു ചുറ്റും നിങ്ങളുടെ അടുത്തോ അകലെയോ താമസിക്കുന്ന ജനങ്ങളുടെ ദൈവങ്ങളെ—സേവിക്കാൻ നിന്നെ വശീകരിച്ചാൽ 8 നീ അവനു വഴങ്ങിക്കൊടുക്കുകയോ അവൻ പറയുന്നതു കേൾക്കുകയോ ചെയ്യരുത്.+ അനുകമ്പയോ കനിവോ തോന്നി അവനെ സംരക്ഷിക്കുകയുമരുത്. 9 അവനെ നീ കൊന്നുകളയുകതന്നെ വേണം.+ അവനെ കൊല്ലാൻ അവനു നേരെ ആദ്യം കൈ ഉയർത്തുന്നതു നീയായിരിക്കണം. അതിനു ശേഷം ജനങ്ങളുടെയെല്ലാം കൈ അവനു നേരെ ഉയരണം.+
-