-
ആവർത്തനം 3:13-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ഗിലെയാദിന്റെ ബാക്കി പ്രദേശവും ഓഗിന്റെ രാജ്യത്തെ ബാശാൻപ്രദേശം മുഴുവനും മനശ്ശെയുടെ പാതി ഗോത്രത്തിനു കൊടുത്തു.+ ബാശാനിലുള്ള അർഗോബ് പ്രദേശമെല്ലാം രഫായീമ്യരുടെ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്.
14 “ഗശൂര്യരുടെയും മാഖാത്യരുടെയും+ അതിർത്തിവരെയുള്ള അർഗോബ് പ്രദേശം മുഴുവനും+ മനശ്ശെയുടെ വംശജനായ യായീർ+ പിടിച്ചടക്കി. യായീർ ബാശാനിലെ ആ ഗ്രാമങ്ങൾക്കു തന്റെ പേരുകൂടെ ചേർത്ത് ഹവ്വോത്ത്-യായീർ*+ എന്നു പേരിട്ടു. ഇന്നും അതുതന്നെയാണ് അവയുടെ പേര്. 15 ഗിലെയാദ് ഞാൻ മാഖീരിനു+ കൊടുത്തു. 16 രൂബേന്യർക്കും ഗാദ്യർക്കും+ ഞാൻ ഗിലെയാദ് മുതൽ അർന്നോൻ താഴ്വര വരെയുള്ള പ്രദേശം കൊടുത്തു. താഴ്വരയുടെ മധ്യഭാഗമായിരുന്നു അതിന്റെ ഒരു അതിർത്തി. അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക് താഴ്വരയിലേക്കും
-
-
ആവർത്തനം 28:63വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
63 “നിങ്ങൾക്ക് അഭിവൃദ്ധി തരാനും നിങ്ങളെ വർധിപ്പിക്കാനും ഒരു കാലത്ത് യഹോവ പ്രസാദിച്ചിരുന്നതുപോലെ, നിങ്ങളെ സംഹരിക്കാനും തുടച്ചുനീക്കാനും യഹോവയ്ക്കു താത്പര്യം തോന്നും; നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തുനിന്ന് നിങ്ങളെ ദൈവം പിഴുതെറിയും.
-
-
യോശുവ 13:8-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 മറ്റേ പാതി ഗോത്രവും രൂബേന്യരും ഗാദ്യരും, യഹോവയുടെ ദാസനായ മോശ യോർദാന്റെ കിഴക്ക് അവർക്കു കൊടുത്ത അവകാശം സ്വന്തമാക്കി. മോശ നിയമിച്ചുകൊടുത്തതുപോലെതന്നെ അവർ അത് എടുത്തു.+ 9 അത് അർന്നോൻ താഴ്വരയോടു*+ ചേർന്നുകിടക്കുന്ന അരോവേർ+ മുതൽ താഴ്വരയുടെ മധ്യത്തിലുള്ള നഗരവും ദീബോൻ വരെ മെദബപീഠഭൂമി മുഴുവനും 10 ഹെശ്ബോനിൽനിന്ന് ഭരിച്ച അമോര്യരാജാവായ സീഹോന് അമ്മോന്യരുടെ അതിർത്തിവരെയുള്ള എല്ലാ നഗരങ്ങളും+ 11 ഗിലെയാദും ഗശൂര്യരുടെയും മാഖാത്യരുടെയും+ പ്രദേശവും ഹെർമോൻ പർവതം മുഴുവനും സൽക്ക+ വരെ ബാശാൻ+ മുഴുവനും 12 അസ്താരോത്തിലും എദ്രെയിലും ഭരിച്ച ബാശാനിലെ ഓഗിന്റെ (അവൻ രഫായീമ്യരിലെ+ അവസാനത്തവരിൽ ഒരാളായിരുന്നു.) ഭരണപ്രദേശം മുഴുവനും ആയിരുന്നു. മോശ അവരെ തോൽപ്പിച്ച് അവിടെനിന്ന് ഓടിച്ചുകളഞ്ഞു.+
-