-
നെഹമ്യ 12:38, 39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
38 നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുന്ന മറ്റേ ഗായകസംഘം മതിലിലൂടെ എതിർദിശയിൽ* നടന്നു. ബാക്കി പകുതി പേരെയും കൂട്ടി ഞാനും അവരെ അനുഗമിച്ചു. ഞങ്ങൾ അപ്പച്ചൂളഗോപുരം+ കടന്ന് വിശാലമതിലിന്റെ അടുത്തേക്കു+ പോയി. 39 പിന്നെ, എഫ്രയീംകവാടം,+ പഴയനഗരകവാടം,+ മത്സ്യകവാടം,+ ഹനനേൽ ഗോപുരം,+ ഹമ്മേയ ഗോപുരം, അജകവാടം+ എന്നിവ കടന്ന് കാവൽക്കാരുടെ കവാടത്തിൽ എത്തി നിന്നു.
-