-
1 രാജാക്കന്മാർ 15:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അപ്പോൾ ആസ യഹോവയുടെ ഭവനത്തിലെ ഖജനാവിലും രാജാവിന്റെ കൊട്ടാരത്തിലെ ഖജനാവിലും ശേഷിച്ചിരുന്ന മുഴുവൻ സ്വർണവും വെള്ളിയും എടുത്ത് അയാളുടെ ഭൃത്യന്മാരെ ഏൽപ്പിച്ചു. ആസ അവ ദമസ്കൊസിൽ താമസിച്ചിരുന്ന സിറിയയിലെ രാജാവിന്,+ ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബൻ-ഹദദിന്, കൊടുത്തയച്ചു. എന്നിട്ട് ആസ പറഞ്ഞു: 19 “ഞാനും താങ്കളും തമ്മിലും എന്റെ അപ്പനും താങ്കളുടെ അപ്പനും തമ്മിലും സഖ്യമുണ്ടല്ലോ.* ഞാൻ ഇതാ, താങ്കൾക്കു സമ്മാനമായി സ്വർണവും വെള്ളിയും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശ എന്നെ വിട്ട് പോകണമെങ്കിൽ താങ്കൾ ബയെശയുമായുള്ള സഖ്യം ഉപേക്ഷിച്ച് എന്നെ സഹായിക്കണം.”
-