-
2 ശമുവേൽ 7:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 നിന്റെ കാലം കഴിഞ്ഞ്+ നീ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴുന്നേൽപ്പിക്കും. അവന്റെ രാജ്യാധികാരം ഞാൻ സുസ്ഥിരമാക്കും.+ 13 അവനായിരിക്കും എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത്.+ അവന്റെ രാജ്യാധികാരത്തിന്റെ സിംഹാസനം ഞാൻ ഒരിക്കലും ഇളകിപ്പോകാത്ത വിധം സുസ്ഥിരമായി സ്ഥാപിക്കും.+
-
-
1 രാജാക്കന്മാർ 9:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 യഹോവ ശലോമോനോടു പറഞ്ഞു: “നീ എന്റെ മുമ്പാകെ നടത്തിയ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും ഞാൻ കേട്ടിരിക്കുന്നു. നീ നിർമിച്ച ഈ ഭവനത്തിൽ എന്റെ പേര് എന്നേക്കുമായി സ്ഥാപിച്ചുകൊണ്ട്+ ഞാൻ ഇതിനെ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ കണ്ണും ഹൃദയവും എപ്പോഴും ഇവിടെയുണ്ടായിരിക്കും.+
-