-
ലേവ്യ 2:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “‘ആരെങ്കിലും യഹോവയ്ക്ക് ഒരു ധാന്യയാഗം+ അർപ്പിക്കുന്നെങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊടിയായിരിക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.+ 2 പിന്നെ അവൻ അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുത്ത് കൊണ്ടുവരും. പുരോഹിതൻ അതിൽനിന്ന് ഒരു കൈ നിറയെ ധാന്യപ്പൊടിയും എണ്ണയും അതിലെ കുന്തിരിക്കം മുഴുവനും എടുക്കും. എന്നിട്ട്, ആ മുഴുവൻ യാഗത്തിന്റെയും പ്രതീകമായി*+ അതു യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.* ഇത് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗം.
-