-
സങ്കീർത്തനം 105:1-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
105 യഹോവയോടു നന്ദി പറയൂ,+ തിരുനാമം വിളിച്ചപേക്ഷിക്കൂ,
ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ!+
2 ദൈവത്തിനു പാട്ടു പാടുവിൻ, ദൈവത്തെ സ്തുതിച്ചുപാടുവിൻ,*
ദൈവത്തിന്റെ അത്ഭുതചെയ്തികളെക്കുറിച്ചെല്ലാം ധ്യാനിക്കുവിൻ.*+
3 വിശുദ്ധമായ തിരുനാമത്തെപ്രതി അഭിമാനംകൊള്ളുവിൻ.+
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ.+
4 യഹോവയെ അന്വേഷിക്കുവിൻ;+ ദൈവത്തിന്റെ ശക്തി തേടുവിൻ.
ഇടവിടാതെ ദൈവത്തിന്റെ മുഖപ്രസാദം* തേടുവിൻ.
-