-
1 ശമുവേൽ 16:6-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അവർ വന്നപ്പോൾ എലിയാബിനെ+ കണ്ടിട്ട് ശമുവേൽ, “നിശ്ചയമായും യഹോവയുടെ അഭിഷിക്തൻ ഇതാ ദൈവത്തിന്റെ മുന്നിൽ നിൽക്കുന്നു” എന്നു പറഞ്ഞു. 7 പക്ഷേ, യഹോവ ശമുവേലിനോടു പറഞ്ഞു: “അയാളുടെ രൂപഭംഗിയോ പൊക്കമോ നോക്കരുത്.+ കാരണം, ഞാൻ അയാളെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്. കണ്ണിനു കാണാനാകുന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോവയോ ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു.”+ 8 തുടർന്ന്, യിശ്ശായി അബീനാദാബിനെ+ ശമുവേലിന്റെ മുന്നിലേക്കു പറഞ്ഞുവിട്ടു. പക്ഷേ ശമുവേൽ, “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു. 9 അടുത്തതായി യിശ്ശായി ശമ്മയെ+ ഹാജരാക്കി. പക്ഷേ ശമുവേൽ, “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു. 10 അങ്ങനെ, യിശ്ശായി ഏഴ് ആൺമക്കളെ ശമുവേലിന്റെ മുന്നിൽ കൊണ്ടുവന്നു. പക്ഷേ, ശമുവേൽ യിശ്ശായിയോട്, “യഹോവ ഇവരെ ആരെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
-