-
ലേവ്യ 26:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ഞാൻ നിങ്ങളോടു ചെയ്യുന്നത് ഇതായിരിക്കും: നിങ്ങളുടെ കാഴ്ചശക്തി നശിപ്പിക്കുകയും ജീവൻ ക്ഷയിപ്പിക്കുകയും ചെയ്യുന്ന ക്ഷയരോഗവും കലശലായ പനിയും വരുത്തി ഞാൻ നിങ്ങളെ കഷ്ടപ്പെടുത്തും. അങ്ങനെ നിങ്ങളെ ഞാൻ ശിക്ഷിക്കും. നിങ്ങൾ വിത്തു വിതയ്ക്കുന്നതു വെറുതേയാകും. കാരണം നിങ്ങളുടെ ശത്രുക്കളായിരിക്കും അതു കഴിക്കുന്നത്.+
-
-
ആവർത്തനം 30:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 “എന്നാൽ നിങ്ങളുടെ ഹൃദയം വഴിതെറ്റുകയും+ നിങ്ങൾ അനുസരണക്കേടു കാണിക്കുകയും വശീകരിക്കപ്പെട്ട് അന്യദൈവങ്ങളുടെ മുമ്പാകെ കുമ്പിടുകയും അവയെ സേവിക്കുകയും ചെയ്താൽ,+ 18 ഇന്നു ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ ഉറപ്പായും നശിച്ചുപോകും;+ യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് നിങ്ങൾ അധികകാലം ജീവിച്ചിരിക്കില്ല.
-
-
ദാനിയേൽ 9:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ഇസ്രായേൽ മുഴുവൻ അങ്ങയുടെ നിയമം ലംഘിച്ച് അങ്ങയുടെ വാക്കു കേട്ടനുസരിക്കാതെ വഴിതെറ്റിപ്പോയിരിക്കുന്നു. അതുകൊണ്ട്, സത്യദൈവത്തിന്റെ ദാസനായ മോശയുടെ നിയമത്തിൽ എഴുതിയിരിക്കുന്ന ശാപവും അതിൽ ആണയിട്ട് പറഞ്ഞ കാര്യവും അങ്ങ് ഞങ്ങളുടെ മേൽ ചൊരിഞ്ഞു;+ ഞങ്ങൾ ദൈവത്തിന് എതിരെ പാപം ചെയ്തല്ലോ.
-