15 ഉന്നതനും ശ്രേഷ്ഠനും ആയവൻ,
വിശുദ്ധമായ പേരുള്ള,+ എന്നെന്നും ജീവിക്കുന്ന+ ദൈവം, പറയുന്നു:
“ഞാൻ ഉന്നതങ്ങളിൽ വിശുദ്ധസ്ഥലത്ത് വസിക്കുന്നു,+
എന്നാൽ, എളിയവനു ശക്തി പകരാനും
തകർന്നവന്റെ മനസ്സിനു പുതുജീവൻ നൽകാനും
ഞാൻ എളിയവരോടുകൂടെയും തകർന്നുപോയവരോടുകൂടെയും പാർക്കുന്നു.+