-
ലേവ്യ 4:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “‘പിന്നെ അവൻ പാപയാഗത്തിനുള്ള കാളയുടെ കൊഴുപ്പു മുഴുവൻ എടുക്കും. കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും അവയ്ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 9 രണ്ടു വൃക്കയും അവയുടെ മേൽ അരയ്ക്കു സമീപത്തുള്ള കൊഴുപ്പും ഇതിൽപ്പെടും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 10 സഹഭോജനബലിക്കുള്ള+ കാളയിൽനിന്ന് എടുത്തതുതന്നെയായിരിക്കും ഇതിൽനിന്നും എടുക്കുന്നത്. ദഹനയാഗത്തിനുള്ള യാഗപീഠത്തിൽ വെച്ച് പുരോഹിതൻ ഇവ ദഹിപ്പിക്കും.*
-
-
1 രാജാക്കന്മാർ 8:64-66വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
64 യഹോവയുടെ സന്നിധിയിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള യാഗപീഠത്തിന്+ എല്ലാ ദഹനബലികളും ധാന്യയാഗങ്ങളും സഹഭോജനബലികളുടെ കൊഴുപ്പും ഉൾക്കൊള്ളാൻമാത്രം വലുപ്പമില്ലായിരുന്നതിനാൽ രാജാവ് അന്ന് യഹോവയുടെ ഭവനത്തിന്റെ മുൻവശത്തുള്ള മുറ്റത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ദഹനബലികളും ധാന്യയാഗങ്ങളും സഹഭോജനബലികളുടെ കൊഴുപ്പും+ അർപ്പിച്ചു. 65 ആ സമയത്ത് ശലോമോൻ എല്ലാ ഇസ്രായേല്യരുടെയുംകൂടെ നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ 7 ദിവസവും പിന്നീടൊരു 7 ദിവസവും, ആകെ 14 ദിവസം, ഉത്സവം+ ആചരിച്ചു. ലബോ-ഹമാത്ത്* മുതൽ താഴെ ഈജിപ്ത് നീർച്ചാൽ*+ വരെയുള്ള ദേശത്തുനിന്ന് വലിയൊരു കൂട്ടം ഇസ്രായേല്യർ കൂടിവന്നു. 66 പിറ്റെ ദിവസം* ശലോമോൻ ജനത്തെ പറഞ്ഞയച്ചു. രാജാവിനെ അനുഗ്രഹിച്ചശേഷം അവർ, യഹോവ തന്റെ ദാസനായ ദാവീദിനോടും സ്വന്തം ജനമായ ഇസ്രായേലിനോടും കാണിച്ച എല്ലാ നന്മയെയുംപ്രതി+ ആഹ്ലാദിച്ചുകൊണ്ട് സന്തോഷം നിറഞ്ഞ ഹൃദയത്തോടെ അവരവരുടെ വീടുകളിലേക്കു തിരിച്ചുപോയി.
-