-
1 ശമുവേൽ 8:11-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ശമുവേൽ പറഞ്ഞത് ഇതാണ്: “നിങ്ങളെ ഭരിക്കുന്ന രാജാവിനു നിങ്ങളിൽനിന്ന് ഇവയെല്ലാം ആവശ്യപ്പെടാൻ അവകാശമുണ്ടായിരിക്കും:+ രാജാവ് നിന്റെ ആൺമക്കളെ എടുത്ത്+ തന്റെ തേരാളികളും+ കുതിരപ്പടയാളികളും+ ആക്കും. ചിലർക്ക് രാജാവിന്റെ രഥങ്ങൾക്കു മുന്നിലായി ഓടേണ്ടിവരും. 12 രാജാവ് ചിലരെ എടുത്ത് ആയിരം പേരുടെ പ്രമാണിമാരായും+ അമ്പതു പേരുടെ പ്രമാണിമാരായും നിയമിക്കും.+ ചിലർ രാജാവിന്റെ നിലം ഉഴുകയും+ അദ്ദേഹത്തിന്റെ വിള കൊയ്യുകയും+ അദ്ദേഹത്തിന്റെ യുദ്ധായുധങ്ങളും രഥോപകരണങ്ങളും ഉണ്ടാക്കുകയും ചെയ്യും.+ 13 രാജാവ് നിങ്ങളുടെ പെൺമക്കളെ സുഗന്ധതൈലം ഉണ്ടാക്കുന്നവരും പാചകക്കാരികളും അപ്പം ഉണ്ടാക്കുന്നവരും ആക്കും.+ 14 രാജാവ് നിങ്ങളുടെ വയലുകളിലെയും മുന്തിരിത്തോട്ടങ്ങളിലെയും ഒലിവുതോട്ടങ്ങളിലെയും+ ഏറ്റവും നല്ലത് എടുത്ത് തന്റെ ദാസന്മാർക്കു നൽകും. 15 രാജാവ് നിങ്ങളുടെ വയലുകളിലെയും മുന്തിരിത്തോട്ടങ്ങളിലെയും വിളവിന്റെ പത്തിലൊന്ന് എടുത്ത് തന്റെ കൊട്ടാരോദ്യോഗസ്ഥന്മാർക്കും ദാസന്മാർക്കും കൊടുക്കും. 16 രാജാവ് നിങ്ങളുടെ ദാസീദാസന്മാരെയും നിങ്ങളുടെ ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും എടുത്ത് തന്റെ പണികൾക്കുവേണ്ടി ഉപയോഗിക്കും.+ 17 നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ പത്തിലൊന്നു രാജാവ് കൈക്കലാക്കും.+ നിങ്ങളോ രാജാവിന്റെ ദാസന്മാരാകും. 18 നിങ്ങൾ തിരഞ്ഞെടുത്ത രാജാവ് കാരണം നിങ്ങൾ നിലവിളിക്കുന്ന ഒരു ദിവസം വരും.+ പക്ഷേ അന്ന് യഹോവ നിങ്ങൾക്ക് ഉത്തരം തരില്ല.”
-