-
2 ദിനവൃത്താന്തം 16:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 പിന്നെ ആസ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ ഭരണത്തിന്റെ 41-ാം വർഷം ആസ മരിച്ചു. 14 അവർ ആസയെ ദാവീദിന്റെ നഗരത്തിൽ ആസ തനിക്കുവേണ്ടി വെട്ടിയുണ്ടാക്കിയ വിശേഷപ്പെട്ട കല്ലറയിൽ അടക്കം ചെയ്തു.+ സുഗന്ധതൈലവും പല ചേരുവകൾ ചേർത്ത് പ്രത്യേകമായി തയ്യാറാക്കിയ തൈലവും നിറച്ച ഒരു ശവമഞ്ചത്തിലാണ് അവർ ആസയെ കിടത്തിയത്.+ ശവസംസ്കാരച്ചടങ്ങിൽ അവർ ആസയ്ക്കുവേണ്ടി അതിഗംഭീരമായ ഒരു അഗ്നി ഒരുക്കുകയും ചെയ്തു.*
-
-
യിരെമ്യ 34:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 പക്ഷേ യഹൂദയിലെ സിദെക്കിയ രാജാവേ, യഹോവയുടെ സന്ദേശം കേൾക്കൂ: ‘അങ്ങയെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “വാൾ നിന്റെ ജീവനെടുക്കില്ല. 5 നീ സമാധാനത്തോടെ മരിക്കും.+ നിനക്കു മുമ്പ് രാജാക്കന്മാരായിരുന്ന നിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെതന്നെ അവർ നിനക്കുവേണ്ടിയും സുഗന്ധക്കൂട്ടു പുകയ്ക്കുന്ന ചടങ്ങു നടത്തും. ‘അയ്യോ യജമാനനേ!’ എന്നു പറഞ്ഞ് അവർ നിന്നെക്കുറിച്ച് വിലപിക്കും. ‘ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”’”
-