-
എസ്ര 5:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 പിന്നെ, പ്രവാചകന്മാരായ ഹഗ്ഗായിയും+ ഇദ്ദൊയുടെ+ കൊച്ചുമകൻ സെഖര്യയും+ യഹൂദയിലും യരുശലേമിലും ഉള്ള ജൂതന്മാരോട്, അവരുടെകൂടെയുണ്ടായിരുന്ന ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു. 2 അക്കാലത്താണു ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും+ യഹോസാദാക്കിന്റെ മകൻ യേശുവയും+ യരുശലേമിലുള്ള ദൈവഭവനത്തിന്റെ പണി വീണ്ടും തുടങ്ങിയത്.+ അവരെ പിന്തുണച്ചുകൊണ്ട് ദൈവത്തിന്റെ പ്രവാചകന്മാരും അവരോടൊപ്പമുണ്ടായിരുന്നു.+
-
-
സെഖര്യ 6:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 ദൂരെയുള്ളവർ വന്ന് യഹോവയുടെ ആലയം പണിയാൻ സഹായിക്കും.” എന്നെ നിങ്ങളുടെ അടുത്ത് അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും. നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരുന്നാൽ അങ്ങനെ സംഭവിക്കും.’”
-