-
പുറപ്പാട് 20:8-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “ശബത്തുദിവസം വിശുദ്ധമായി കണക്കാക്കി അത് ആചരിക്കാൻ ഓർക്കുക.+ 9 ആറു ദിവസം നീ അധ്വാനിക്കണം, നിന്റെ പണികളെല്ലാം ചെയ്യണം.+ 10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്കുള്ള ശബത്താണ്. അന്നു നീ ഒരു പണിയും ചെയ്യരുത്. നീയോ നിന്റെ മക്കളോ നിനക്ക് അടിമപ്പണി ചെയ്യുന്ന പുരുഷനോ സ്ത്രീയോ നിന്റെ വളർത്തുമൃഗമോ നിന്റെ അധിവാസസ്ഥലത്ത്* താമസമാക്കിയ വിദേശിയോ ആ ദിവസം പണിയൊന്നും ചെയ്യരുത്.+ 11 യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ആറു ദിവസംകൊണ്ട് ഉണ്ടാക്കിയിട്ട് ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങിയല്ലോ.+ അതുകൊണ്ടാണ്, യഹോവ ശബത്തുദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധമാക്കിയത്.
-
-
ആവർത്തനം 5:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 “‘നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നീ ശബത്തുദിവസം വിശുദ്ധമായി കണക്കാക്കി അത് ആചരിക്കണം.+ 13 ആറു ദിവസം നീ അധ്വാനിക്കണം, നിന്റെ പണികളെല്ലാം ചെയ്യണം.+ 14 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്കുള്ള ശബത്താണ്.+ അന്നു നീ ഒരു പണിയും ചെയ്യരുത്.+ നീയോ, നിന്റെ മകനോ മകളോ, നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയോ പുരുഷനോ, നിന്റെ കാളയോ കഴുതയോ ഏതെങ്കിലും വളർത്തുമൃഗമോ, നിന്റെ നഗരങ്ങളിൽ* വന്നുതാമസമാക്കിയ വിദേശിയോ ആ ദിവസം പണിയൊന്നും ചെയ്യരുത്.+ അങ്ങനെ, നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്നെപ്പോലെ അന്നു വിശ്രമിക്കട്ടെ.+
-