-
പുറപ്പാട് 34:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 ദേശത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉടമ്പടി ചെയ്താൽ അവർ അവരുടെ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്ത് അവരുടെ ദൈവങ്ങൾക്കു ബലി അർപ്പിക്കുമ്പോൾ+ അവരിൽ ആരെങ്കിലും നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിയിൽനിന്ന് നിങ്ങൾ ഭക്ഷിക്കാൻ ഇടവരുകയും ചെയ്യും.+ 16 പിന്നെ, നിങ്ങൾ നിങ്ങളുടെ പുത്രന്മാർക്കുവേണ്ടി അവരുടെ പുത്രിമാരെ എടുക്കും.+ അവരുടെ പുത്രിമാർ അവരുടെ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യുമ്പോൾ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടും ആ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യിക്കും.+
-
-
ആവർത്തനം 7:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്.* നിങ്ങളുടെ പെൺമക്കളെ അവരുടെ ആൺമക്കൾക്കു കൊടുക്കുകയോ അവരുടെ പെൺമക്കളെ നിങ്ങളുടെ ആൺമക്കൾക്കുവേണ്ടി എടുക്കുകയോ അരുത്.+ 4 കാരണം സത്യദൈവത്തെ അനുഗമിക്കുന്നതു മതിയാക്കി മറ്റു ദൈവങ്ങളെ സേവിക്കാൻ അവർ നിന്റെ മക്കളെ പ്രേരിപ്പിക്കും.+ അപ്പോൾ യഹോവയുടെ കോപം നിങ്ങൾക്കെതിരെ ജ്വലിക്കുകയും നിങ്ങളെ പെട്ടെന്നു തുടച്ചുനീക്കുകയും ചെയ്യും.+
-