-
എസ്ഥേർ 2:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ശൂശൻ+ കോട്ടയിൽ മൊർദെഖായി എന്നു പേരുള്ള ഒരു ജൂതനുണ്ടായിരുന്നു; മൊർദെഖായി+ ബന്യാമീൻഗോത്രക്കാരനായ+ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു. 6 ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് യഹൂദാരാജാവായ യഖൊന്യയുടെകൂടെ*+ യരുശലേമിൽനിന്ന് ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജനത്തോടൊപ്പം മൊർദെഖായിയുമുണ്ടായിരുന്നു.
-
-
എസ്ഥേർ 3:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അപ്പോൾ ഹാമാൻ അഹശ്വേരശ് രാജാവിനോടു പറഞ്ഞു: “അങ്ങയുടെ സാമ്രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള+ ജനങ്ങൾക്കിടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരു ജനമുണ്ട്.+ അവരുടെ നിയമങ്ങൾ മറ്റെല്ലാവരുടേതിൽനിന്നും വ്യത്യസ്തമാണ്. മാത്രമല്ല, രാജാവിന്റെ നിയമങ്ങൾ അവർ അനുസരിക്കുന്നുമില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിനു നല്ലതല്ല.
-