17 ദൈവമേ, ചെറുപ്പംമുതൽ അങ്ങ് എന്നെ പഠിപ്പിച്ചു;+
ഞാനോ ഈ സമയംവരെ അങ്ങയുടെ മഹനീയപ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുകൊണ്ടിരിക്കുന്നു.+
18 ഞാൻ പ്രായം ചെന്ന് നരച്ചാലും ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ.+
അങ്ങനെ അങ്ങയുടെ ശക്തിയെക്കുറിച്ച് വരുംതലമുറയോടും ഞാൻ പറയട്ടെ;
അങ്ങയുടെ പ്രതാപത്തെക്കുറിച്ച് വരാനിരിക്കുന്നവരോടെല്ലാം ഞാൻ വർണിക്കട്ടെ.+