-
1 ദിനവൃത്താന്തം 16:28-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 ജനതകളുടെ കുലങ്ങളേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ,
യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.+
29 യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;+
കാഴ്ചയുമായി തിരുമുമ്പാകെ ചെല്ലുവിൻ.+
വിശുദ്ധവസ്ത്രാലങ്കാരത്തോടെ* യഹോവയുടെ മുന്നിൽ വണങ്ങുവിൻ.*+
30 സർവഭൂമിയുമേ, തിരുമുമ്പിൽ നടുങ്ങിവിറയ്ക്കുവിൻ!
ദൈവം ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, അതിനെ നീക്കാനാകില്ല.*+
31 ആകാശം ആനന്ദിക്കട്ടെ, ഭൂമി സന്തോഷിക്കട്ടെ;+
ജനതകൾക്കിടയിൽ വിളംബരം ചെയ്യൂ: ‘യഹോവ രാജാവായിരിക്കുന്നു!’+
32 സമുദ്രവും അതിലുള്ളതൊക്കെയും ആർത്തുല്ലസിക്കട്ടെ;
വയലുകളും അവയിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
-