-
സങ്കീർത്തനം 146:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഹോവ തടവുകാരെ സ്വതന്ത്രരാക്കുന്നു.+
-
-
യശയ്യ 49:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 യഹോവ ഇങ്ങനെ പറയുന്നു:
“പ്രീതി തോന്നിയ കാലത്ത് ഞാൻ നിനക്ക് ഉത്തരം തന്നു,+
രക്ഷയുടെ ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു.+
ജനത്തിനു നിന്നെ ഒരു ഉടമ്പടിയായി നൽകാനും+ ദേശം പൂർവസ്ഥിതിയിലാക്കാനും
വിജനമായിക്കിടക്കുന്ന അവരുടെ ഓഹരി അവർക്കു തിരികെ നൽകാനും+
ഞാൻ നിന്നെ കാത്തുരക്ഷിച്ചു.
ഇരുട്ടിൽ ഇരിക്കുന്നവരോടു+ ‘വെളിയിലേക്കു വരുക!’ എന്നും പറയാൻ
ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു.
അവർ വഴിയോരത്ത് മേഞ്ഞുനടക്കും,
നടന്നുറച്ച എല്ലാ പാതകൾക്കും* സമീപം മേച്ചിൽപ്പുറങ്ങളുണ്ടാകും.
-
-
യശയ്യ 61:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
61 സൗമ്യരോടു സന്തോഷവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തതിനാൽ+
പരമാധികാരിയാം കർത്താവായ യഹോവയുടെ ആത്മാവ് എന്റെ മേലുണ്ട്.+
ഹൃദയം തകർന്നവരെ സുഖപ്പെടുത്താൻ ദൈവം എന്നെ അയച്ചിരിക്കുന്നു.
ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നും
തടവുകാരോടു കണ്ണുകൾ വിടർന്നുവരുമെന്നും+ പ്രഖ്യാപിക്കാൻ അവൻ എന്നോടു കല്പിച്ചു.
-