36 പക്ഷേ അവന്റെ മകനു ഞാൻ ഒരു ഗോത്രം കൊടുക്കും. അങ്ങനെ, എന്റെ പേര് സ്ഥാപിക്കാൻ ഞാൻ തിരഞ്ഞെടുത്ത എന്റെ നഗരമായ യരുശലേമിൽ എന്റെ ദാസനായ ദാവീദിന് എന്റെ മുമ്പാകെ എന്നും ഒരു വിളക്ക് ഉണ്ടാകും.+
4 എന്നാൽ ദാവീദിനെപ്രതി+ ദൈവമായ യഹോവ, അബീയാമിനു ശേഷം ഒരു മകനെ എഴുന്നേൽപ്പിച്ചുകൊണ്ടും യരുശലേമിനെ നിലനിറുത്തിക്കൊണ്ടും യരുശലേമിൽ അയാൾക്ക് ഒരു വിളക്കു നൽകി.+
7 എന്നാൽ ദാവീദുമായി ചെയ്ത ഉടമ്പടി ഓർത്തപ്പോൾ ദാവീദിന്റെ ഭവനത്തെ നശിപ്പിച്ചുകളയാൻ യഹോവയ്ക്കു മനസ്സുവന്നില്ല.+ ദാവീദിനും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്ക് നൽകുമെന്നു ദൈവം ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നു.+