11 അപ്പോൾ, ദാവീദ് അബീശായിയോടും എല്ലാ ഭൃത്യന്മാരോടും പറഞ്ഞു: “ഇതാ, എന്റെ സ്വന്തം ചോരയായ എന്റെ മകൻ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+ അപ്പോൾപ്പിന്നെ, ഈ ബന്യാമീന്യന്റെ+ കാര്യം പറയാനുണ്ടോ? വിട്ടേക്ക്. അയാൾ എന്നെ ശപിക്കട്ടെ. കാരണം, യഹോവ അയാളോട് അങ്ങനെ പറഞ്ഞിരിക്കുന്നല്ലോ!