10 പക്ഷേ, രാജാവ് ചോദിച്ചു: “സെരൂയയുടെ പുത്രന്മാരേ,+ നിങ്ങൾക്ക് ഇതിൽ എന്തു കാര്യം? അയാൾ എന്നെ ശപിക്കട്ടെ.+ കാരണം, ‘ദാവീദിനെ ശപിക്കുക!’ എന്ന് യഹോവ അയാളോടു പറഞ്ഞിരിക്കുന്നു.+ അപ്പോൾപ്പിന്നെ, ‘നീ എന്തിന് ഇതു ചെയ്യുന്നു’ എന്ന് അയാളോടു ചോദിക്കാൻ ആർക്കാണ് അവകാശം?”