-
എസ്ഥേർ 1:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഏഴാം ദിവസം അഹശ്വേരശ് രാജാവ് വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുമ്പോൾ രാജസന്നിധിയിൽ ശുശ്രൂഷ ചെയ്തിരുന്ന കൊട്ടാരോദ്യോഗസ്ഥന്മാരായ മെഹൂമാൻ, ബിസ്ഥ, ഹർബോന,+ ബിഗ്ധ, അബഗ്ത, സേഥർ, കർക്കസ് എന്നീ ഏഴു പേരോട് 11 രാജകീയശിരോവസ്ത്രം* ധരിപ്പിച്ച് വസ്ഥി രാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരാൻ രാജാവ് കല്പിച്ചു; രാജ്ഞി അതിസുന്ദരിയായിരുന്നതുകൊണ്ട് ജനങ്ങളെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാൻ രാജാവ് ആഗ്രഹിച്ചു. 12 പക്ഷേ എത്ര നിർബന്ധിച്ചിട്ടും കൊട്ടാരോദ്യോഗസ്ഥന്മാർ മുഖേന അറിയിച്ച രാജകല്പനയനുസരിച്ച് അവിടെ ചെല്ലാൻ വസ്ഥി രാജ്ഞി കൂട്ടാക്കിയില്ല. അപ്പോൾ രാജാവിനു നല്ല ദേഷ്യം വന്നു. രാജാവിന്റെ ഉള്ളിൽ രോഷം ആളിക്കത്തി.
-