-
2 ശമുവേൽ 15:32-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 ദാവീദ് മലയുടെ നെറുകയിൽ, ജനം ദൈവമുമ്പാകെ കുമ്പിടാറുള്ളിടത്ത്, എത്തിയപ്പോൾ അവിടെ അർഖ്യനായ+ ഹൂശായി+ അയാളുടെ നീളൻ കുപ്പായം കീറി തലയിൽ മണ്ണും വാരിയിട്ട് രാജാവിനെ കാത്തുനിൽപ്പുണ്ടായിരുന്നു. 33 പക്ഷേ, ദാവീദ് പറഞ്ഞു: “നീ എന്റെകൂടെ വന്നാൽ അത് എനിക്കൊരു ഭാരമാകും. 34 പകരം, നീ നഗരത്തിലേക്കു തിരികെപ്പോയി അബ്ശാലോമിനോട് ഇങ്ങനെ പറയണം: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനാണ്. മുമ്പ് ഞാൻ അങ്ങയുടെ അപ്പന്റെ ദാസനായിരുന്നു. പക്ഷേ ഇപ്പോൾ, അങ്ങയുടെ ദാസനാണ്.’+ അങ്ങനെ ചെയ്താൽ എനിക്കുവേണ്ടി അഹിഥോഫെലിന്റെ ഉപദേശം വിഫലമാക്കാൻ നിനക്കാകും.+
-