-
ലൂക്കോസ് 14:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “ആരെങ്കിലും നിങ്ങളെ ഒരു വിവാഹവിരുന്നിനു ക്ഷണിച്ചാൽ പ്രധാനപ്പെട്ട ഇരിപ്പിടത്തിൽ ചെന്ന് ഇരിക്കരുത്.+ അയാൾ നിങ്ങളെക്കാൾ ബഹുമാന്യനായ ഒരാളെ ക്ഷണിച്ചിട്ടുണ്ടാകാം. 9 നിങ്ങളെ ക്ഷണിച്ചയാൾ വന്ന് നിങ്ങളോട്, ‘ഈ ഇരിപ്പിടം ഇദ്ദേഹത്തിനു കൊടുക്കുക’ എന്നു പറഞ്ഞാൽ, നിങ്ങൾക്ക് ആകെ നാണക്കേടാകും, എഴുന്നേറ്റ് ഏറ്റവും പിന്നിൽ പോയി ഇരിക്കേണ്ടിവരും. 10 എന്നാൽ നിങ്ങളെ ക്ഷണിക്കുമ്പോൾ, ചെന്ന് ഏറ്റവും പിന്നിൽ ഇരിക്കുക. അപ്പോൾ ക്ഷണിച്ചയാൾ വന്ന് നിങ്ങളോട്, ‘സ്നേഹിതാ, മുമ്പിലേക്കു കയറി ഇരിക്കുക’ എന്നു പറയും. അപ്പോൾ മറ്റെല്ലാ അതിഥികളുടെയും* മുന്നിൽ നിങ്ങൾക്കു ബഹുമാനം ലഭിക്കും.+
-