-
നെഹമ്യ 9:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 അങ്ങയുടെ നിയമത്തിലേക്കു തിരികെ കൊണ്ടുവരാൻ അവർക്കു മുന്നറിയിപ്പു കൊടുക്കുമ്പോഴും അവർ ധാർഷ്ട്യത്തോടെ അങ്ങയുടെ കല്പനകൾക്കു ചെവി കൊടുക്കാൻ വിസമ്മതിച്ചു.+ അനുസരിക്കുന്നവരെ ജീവനോടിരിക്കാൻ സഹായിക്കുന്ന ദിവ്യചട്ടങ്ങൾ+ ലംഘിച്ച് അവർ പാപം ചെയ്തു; ദുശ്ശാഠ്യത്തോടെ പുറംതിരിഞ്ഞ് മർക്കടമുഷ്ടി കാണിച്ചു; അനുസരിക്കാൻ കൂട്ടാക്കിയില്ല.
-
-
യിരെമ്യ 16:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 നിങ്ങളാകട്ടെ നിങ്ങളുടെ പൂർവികരെക്കാൾ വളരെ മോശമായി പെരുമാറിയിരിക്കുന്നു.+ നിങ്ങൾ ആരും എന്നെ അനുസരിക്കുന്നില്ല; പകരം, ശാഠ്യപൂർവം സ്വന്തം ദുഷ്ടഹൃദയത്തെ അനുസരിച്ച് നടക്കുന്നു.+ 13 അതുകൊണ്ട്, ഞാൻ നിങ്ങളെ ഈ ദേശത്തുനിന്ന് നിങ്ങൾക്കോ നിങ്ങളുടെ പൂർവികർക്കോ അറിയാത്ത ഒരു ദേശത്തേക്ക് എറിഞ്ഞുകളയും.+ അവിടെ നിങ്ങൾക്കു രാവും പകലും മറ്റു ദൈവങ്ങളെ സേവിക്കേണ്ടിവരും;+ ഞാൻ നിങ്ങളോട് ഒരു പരിഗണനയും കാണിക്കില്ല.”’
-