21 മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. അങ്ങനെ കടൽ രണ്ടായി പിരിഞ്ഞുതുടങ്ങി.+ കടലിന്റെ അടിത്തട്ട് ഉണങ്ങിയ നിലമായി.+ 22 ഇസ്രായേല്യർ കടലിനു നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.+ വെള്ളം അവരുടെ ഇടത്തും വലത്തും ഒരു മതിലായി നിന്നു.+