-
ദാനിയേൽ 5:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 “എന്നാൽ, അദ്ദേഹത്തിന്റെ മകനായ ബേൽശസ്സരേ, ഇതെല്ലാം അറിയാമായിരുന്നിട്ടും അങ്ങ് ഹൃദയം താഴ്മയുള്ളതാക്കിയില്ല. 23 പകരം, സ്വർഗാധിസ്വർഗങ്ങളുടെ കർത്താവിന് എതിരെ അങ്ങ് സ്വയം ഉയർത്തി,+ ദൈവഭവനത്തിലെ പാത്രങ്ങൾ അങ്ങയുടെ സന്നിധിയിൽ വരുത്തിച്ചു.+ അങ്ങും അങ്ങയുടെ പ്രധാനികളും ഉപപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽ വീഞ്ഞു കുടിച്ചു. എന്നിട്ട് സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, തടി, കല്ല് എന്നിവകൊണ്ടുള്ള ദൈവങ്ങളെ, ഒന്നും കാണാനോ കേൾക്കാനോ അറിയാനോ കഴിയാത്ത ദൈവങ്ങളെ, നിങ്ങൾ സ്തുതിച്ചു.+ പക്ഷേ, അങ്ങയുടെ ജീവന്റെമേലും+ അങ്ങ് ചെയ്യുന്ന എല്ലാ കാര്യങ്ങളുടെ മേലും അധികാരമുള്ള* ദൈവത്തെ അങ്ങ് മഹത്ത്വപ്പെടുത്തിയില്ല.
-