-
2 രാജാക്കന്മാർ 25:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അഞ്ചാം മാസം ഏഴാം ദിവസം, അതായത് ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ ഭരണത്തിന്റെ 19-ാം വർഷം, നെബൂഖദ്നേസറിന്റെ ഭൃത്യനും കാവൽക്കാരുടെ മേധാവിയും ആയ നെബൂസരദാൻ+ യരുശലേമിലേക്കു വന്നു.+ 9 നെബൂസരദാൻ യഹോവയുടെ ഭവനത്തിനും+ രാജകൊട്ടാരത്തിനും+ യരുശലേമിലുള്ള എല്ലാ വീടുകൾക്കും തീ വെച്ചു.+ പ്രമുഖവ്യക്തികളുടെ വീടുകളും ചുട്ടുചാമ്പലാക്കി.+ 10 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+
-