-
യശയ്യ 32:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 കോട്ടഗോപുരങ്ങൾ വിജനമായിരിക്കുന്നു,
ശബ്ദമുഖരിതമായിരുന്ന നഗരം ആളൊഴിഞ്ഞുകിടക്കുന്നു.+
ഓഫേലും+ കാവൽഗോപുരവും പാഴ്നിലമായി മാറിയിരിക്കുന്നു;
അതു കാട്ടുകഴുതകളുടെ വിഹാരകേന്ദ്രവും
ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറവും ആയിരിക്കുന്നു.+
-
വിലാപങ്ങൾ 2:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 സീയോൻപുത്രിയുടെ മതിൽ തകർക്കാൻ യഹോവ തീരുമാനിച്ചിരിക്കുന്നു.+
ദൈവം അളവുനൂൽകൊണ്ട് അളന്നിരിക്കുന്നു.+
അവളെ നശിപ്പിക്കാൻ ദൈവത്തിന്റെ കൈ മടിച്ചില്ല.
ദൈവം മതിലിനെയും പ്രതിരോധമതിലിനെയും കരയിച്ചിരിക്കുന്നു.
അവ രണ്ടിന്റെയും ബലം ക്ഷയിച്ചുപോയി.
ט (തേത്ത്)
9 അവളുടെ കവാടങ്ങൾ നിലത്തേക്കു വീണിരിക്കുന്നു.+
ദൈവം അവളുടെ ഓടാമ്പലുകൾ തകർത്തുനശിപ്പിച്ചിരിക്കുന്നു.
അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിലാണ്.+
അവളിൽ നിയമമില്ല,* അവളുടെ പ്രവാചകന്മാർക്കുപോലും യഹോവയിൽനിന്ന് ദർശനങ്ങൾ കിട്ടുന്നില്ല.+
-
-
-