-
യശയ്യ 40:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യരുശലേമിലേക്കു ശുഭവാർത്തയുമായി വരുന്ന സ്ത്രീയേ,
ഉറക്കെ വിളിച്ചുപറയുക.
പേടിക്കേണ്ടാ, ധൈര്യത്തോടെ ഉറക്കെ വിളിച്ചുപറയുക.
“ഇതാ, നിങ്ങളുടെ ദൈവം” എന്ന് യഹൂദാനഗരങ്ങളോടു പ്രഖ്യാപിക്കുക.+
-
-
യിരെമ്യ 33:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 “യഹോവ പറയുന്നത് ഇതാണ്: ‘മനുഷ്യനും മൃഗവും ഇല്ലാത്ത പാഴ്നിലം എന്നു നിങ്ങൾ വിളിക്കാൻപോകുന്ന ഈ സ്ഥലത്ത്, അതായത് മനുഷ്യനോ താമസക്കാരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായിക്കിടക്കുന്ന യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും, 11 ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും+ മണവാളന്റെയും മണവാട്ടിയുടെയും സ്വരവും വീണ്ടും കേൾക്കും. “സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്കു നന്ദി പറയൂ. യഹോവ നല്ലവനല്ലോ;+ ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്!”+ എന്നു പറയുന്നവരുടെ സ്വരവും അവിടെ മുഴങ്ങും.’
“‘യഹോവയുടെ ഭവനത്തിലേക്ക് അവർ നന്ദിപ്രകാശനയാഗങ്ങൾ കൊണ്ടുവരും.+ കാരണം, ഞാൻ ദേശത്തെ ബന്ദികളെ മടക്കിവരുത്തും; അവർ പഴയ അവസ്ഥയിലേക്കു വരും’ എന്ന് യഹോവ പറയുന്നു.”
-