-
യോശുവ 10:8-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 യഹോവ അപ്പോൾ യോശുവയോടു പറഞ്ഞു: “അവരെ പേടിക്കേണ്ടാ.+ അവരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ അവരിൽ ഒരാൾക്കുപോലും നിന്നോട് എതിർത്തുനിൽക്കാനാകില്ല.”+ 9 യോശുവ ഗിൽഗാലിൽനിന്ന് രാത്രി മുഴുവൻ നടന്ന് അവർ ഒട്ടും പ്രതീക്ഷിക്കാതിരുന്നപ്പോൾ അവരുടെ നേരെ ചെന്നു. 10 യഹോവ അവരെ ഇസ്രായേലിന്റെ മുന്നിൽ പരിഭ്രാന്തരാക്കി.+ ഇസ്രായേല്യർ ഗിബെയോനിൽവെച്ച് അവരിൽ അനേകരെ സംഹരിച്ചു. അവർ ബേത്ത്-ഹോരോൻ കയറ്റംവഴി അവരെ പിന്തുടർന്ന് അസേക്കയും മക്കേദയും വരെ അവരെ കൊന്നുകൊണ്ടിരുന്നു. 11 അവർ ഇസ്രായേലിന്റെ മുന്നിൽനിന്ന് ഓടി ബേത്ത്-ഹോരോൻ ഇറക്കം ഇറങ്ങുമ്പോൾ യഹോവ ആകാശത്തുനിന്ന് അവരുടെ മേൽ വലിയ ആലിപ്പഴങ്ങൾ വർഷിച്ചു. അവർ അസേക്കയിൽ എത്തുന്നതുവരെ അതു തുടർന്നു. അങ്ങനെ, അവർ ചത്തൊടുങ്ങി. വാസ്തവത്തിൽ, ഇസ്രായേല്യർ വാളുകൊണ്ട് കൊന്നവരെക്കാൾ കൂടുതലായിരുന്നു ആലിപ്പഴം വീണ് മരിച്ചവർ.
12 യഹോവ ഇസ്രായേല്യർ കാൺകെ അമോര്യരെ തുരത്തിയോടിച്ച ആ ദിവസമാണു യോശുവ ഇസ്രായേല്യരുടെ മുന്നിൽവെച്ച് യഹോവയോട് ഇങ്ങനെ പറഞ്ഞത്:
“സൂര്യാ, നീ ഗിബെയോന്റെ+ മുകളിൽ നിശ്ചലമായി നിൽക്കൂ!+
ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയുടെ മുകളിലും!”
13 അങ്ങനെ, ഇസ്രായേൽ ജനത ശത്രുക്കളോടു പ്രതികാരം നടത്തിക്കഴിയുന്നതുവരെ സൂര്യൻ നിശ്ചലമായി നിന്നു; ചന്ദ്രനും അനങ്ങിയില്ല. യാശാരിന്റെ പുസ്തകത്തിൽ+ ഇക്കാര്യം എഴുതിയിട്ടുണ്ടല്ലോ. ആ ദിവസം മുഴുവൻ സൂര്യൻ ആകാശമധ്യേ നിശ്ചലമായി നിന്നു; അത് അസ്തമിച്ചില്ല. 14 യഹോവ ഒരു മനുഷ്യന്റെ വാക്കിനു ചെവി കൊടുത്ത+ അതുപോലൊരു ദിവസം അതിനു മുമ്പോ പിമ്പോ, ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. കാരണം, യഹോവതന്നെയായിരുന്നു ഇസ്രായേല്യർക്കുവേണ്ടി പോരാടിയത്.+
-
-
1 ദിനവൃത്താന്തം 14:10-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 അപ്പോൾ ദാവീദ് ദൈവത്തോടു ചോദിച്ചു: “ഞാൻ ഫെലിസ്ത്യർക്കു നേരെ ചെല്ലണോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിനോട്, “പോകുക, അവരെ ഞാൻ ഉറപ്പായും നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു പറഞ്ഞു.+ 11 അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ+ ചെന്ന് അവരെ തോൽപ്പിച്ചു. ദാവീദ് പറഞ്ഞു: “ഇരച്ചെത്തുന്ന വെള്ളം പ്രതിബന്ധങ്ങൾ തകർക്കുന്നതുപോലെ സത്യദൈവം എന്റെ കൈകൊണ്ട് എന്റെ ശത്രുക്കളെ തകർത്തിരിക്കുന്നു.” അതുകൊണ്ട് അവർ ആ സ്ഥലത്തിനു ബാൽ-പെരാസീം* എന്നു പേരിട്ടു. 12 ഫെലിസ്ത്യർ അവരുടെ ദൈവങ്ങളെ അവിടെ ഉപേക്ഷിച്ചിരുന്നു. ദാവീദിന്റെ ആജ്ഞപ്രകാരം അവ തീയിട്ട് കത്തിച്ചു.+
13 ഫെലിസ്ത്യർ വീണ്ടും വന്ന് താഴ്വര ആക്രമിച്ചു.+ 14 ദാവീദ് വീണ്ടും ദൈവത്തോട് ഉപദേശം ചോദിച്ചു. പക്ഷേ സത്യദൈവം പറഞ്ഞു: “നീ അവരെ മുന്നിൽനിന്ന് ആക്രമിക്കരുത്. പകരം വളഞ്ഞുചുറ്റി അവരുടെ പിന്നിലേക്കു ചെല്ലുക. ബാഖ ചെടികളുടെ മുന്നിൽവെച്ച് വേണം അവരെ നേരിടാൻ.+ 15 ബാഖ ചെടികളുടെ മുകളിൽനിന്ന്, ഒരു സൈന്യം നടന്നുനീങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ നിങ്ങൾ പുറത്ത് വന്ന് അവരെ ആക്രമിക്കണം. ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ അപ്പോൾ സത്യദൈവം നിങ്ങളുടെ മുമ്പാകെ പുറപ്പെട്ടിരിക്കും.”+ 16 സത്യദൈവം കല്പിച്ചതുപോലെതന്നെ+ ദാവീദ് ചെയ്തു. അവർ ഗിബെയോൻ മുതൽ ഗേസെർ+ വരെ ഫെലിസ്ത്യസൈന്യത്തെ കൊന്നുവീഴ്ത്തി.
-
-
ഹബക്കൂക്ക് 1:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 “ജനതകളെ ഒന്നു ശ്രദ്ധിച്ചുനോക്കൂ!
അത്ഭുതസ്തബ്ധരായി അന്ധാളിച്ച് നിൽക്കൂ!
നിങ്ങളുടെ കാലത്ത് ഒരു കാര്യം സംഭവിക്കും,
നിങ്ങളോടു പറഞ്ഞാലും നിങ്ങൾ അതു വിശ്വസിക്കില്ല.+
6 ഞാൻ ഇതാ, ക്രൂരരും നിഷ്ഠുരരും ആയ കൽദയരെ എഴുന്നേൽപ്പിക്കുന്നു.+
അവരുടേതല്ലാത്ത താമസസ്ഥലങ്ങൾ കൈവശമാക്കാനായി
ആ ജനത വിശാലമായ ഭൂപ്രദേശങ്ങളിലേക്ക് ഇരച്ചുകയറുന്നു.+
7 അവർ ഭയങ്കരന്മാരും കണ്ടാൽ പേടി തോന്നുന്നവരും ആണ്.
തോന്നുന്നതുപോലെ അവർ നിയമങ്ങൾ ഉണ്ടാക്കുന്നു,
സ്വന്തം ഇഷ്ടപ്രകാരം അധികാരം സ്ഥാപിക്കുന്നു.+
-