-
മീഖ 4:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഹോവയുടെ ആലയമുള്ള പർവതം+
പർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവും
കുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.
ആളുകൾ അതിലേക്ക് ഒഴുകിച്ചെല്ലും.+
2 അനേകം ജനതകൾ ചെന്ന് ഇങ്ങനെ പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം,
യാക്കോബിൻദൈവത്തിന്റെ ഭവനത്തിലേക്കു കയറിച്ചെല്ലാം.+
ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും,
നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കും.”
സീയോനിൽനിന്ന് നിയമവും*
യരുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല,
അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.+
-