-
2 രാജാക്കന്മാർ 19:29-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 “‘ഇതായിരിക്കും നിനക്കുള്ള* അടയാളം: ഈ വർഷം നീ താനേ മുളയ്ക്കുന്നതു* തിന്നും. രണ്ടാം വർഷം അതിൽനിന്ന് വീണ് മുളയ്ക്കുന്ന ധാന്യം തിന്നും.+ എന്നാൽ മൂന്നാം വർഷം നീ വിത്തു വിതച്ച് കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അതിന്റെ ഫലം ഭക്ഷിക്കുകയും ചെയ്യും.+ 30 യഹൂദാഗൃഹത്തിൽ ജീവനോടെ ശേഷിക്കുന്നവർ+ ആഴത്തിൽ വേരൂന്നി ഫലം കായ്ക്കും. 31 യരുശലേമിൽനിന്ന് ഒരു ശേഷിപ്പും സീയോൻ പർവതത്തിൽനിന്ന് അതിജീവകരും പുറത്ത് വരും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത+ അതു സാധ്യമാക്കും.
-