-
2 രാജാക്കന്മാർ 20:8-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “യഹോവ എന്നെ സുഖപ്പെടുത്തുകയും മൂന്നാം ദിവസം ഞാൻ യഹോവയുടെ ഭവനത്തിൽ പോകുകയും ചെയ്യുമെന്നതിന് എന്താണ് അടയാളം”+ എന്നു ഹിസ്കിയ യശയ്യയോടു ചോദിച്ചിരുന്നു. 9 യശയ്യ പറഞ്ഞു: “പടവുകളിൽ* വീണിരിക്കുന്ന നിഴൽ പത്തു പടി മുന്നോട്ടു പോകണോ അതോ പിന്നോട്ടു പോകണോ? എന്തു വേണമെന്നു രാജാവ് പറയുക. യഹോവ അങ്ങയോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കും എന്നതിന് യഹോവ തരുന്ന അടയാളം അതായിരിക്കും.”+ 10 ഹിസ്കിയ പറഞ്ഞു: “നിഴൽ പത്തു പടി മുന്നോട്ടു പോകുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ പിന്നോട്ടു പോകുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.” 11 അങ്ങനെ യശയ്യ പ്രവാചകൻ യഹോവയോട് അപേക്ഷിച്ചു. ദൈവം ആഹാസിന്റെ പടവുകളിലെ, ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തു പടി പിന്നോട്ടു വരുത്തി.+
-