10 “ഞാൻ ഇസ്രായേലിനെ കണ്ടപ്പോൾ അവൾ മരുഭൂമിയിലെ മുന്തിരിപോലെയായിരുന്നു.+
അത്തിമരത്തിൽ ആദ്യം വിളയുന്ന അത്തിപ്പഴങ്ങൾപോലെയായിരുന്നു അവളുടെ പൂർവികർ.
എന്നാൽ അവർ പെയോരിലെ ബാലിന്റെ അടുത്തേക്കു പോയി.+
ആ നാണംകെട്ട വസ്തുവിന് അവർ അവരെത്തന്നെ സമർപ്പിച്ചു.+
അവർ സ്നേഹിച്ച വസ്തുവിനെപ്പോലെതന്നെ അവരും മ്ലേച്ഛന്മാരായിത്തീർന്നു.