12 യഹോവ പ്രഖ്യാപിക്കുന്നു: “അതുകൊണ്ട് ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടെ തിരികെ വരൂ;+
ഉപവാസത്തോടും+ വിലാപത്തോടും കരച്ചിലോടും കൂടെ എന്റെ അടുത്തേക്കു വരൂ.
13 നിങ്ങളുടെ വസ്ത്രങ്ങളല്ല,+ ഹൃദയങ്ങളാണു കീറേണ്ടത്;+
നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുക.
ദൈവം അനുകമ്പയുള്ളവൻ, കരുണാമയൻ, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്നേഹം നിറഞ്ഞവൻ.+
ദുരന്തത്തെക്കുറിച്ച് ദൈവം പുനരാലോചിക്കും.