-
2 രാജാക്കന്മാർ 25:13-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 കൽദയർ യഹോവയുടെ ഭവനത്തിലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള കടലും+ തകർത്ത് കഷണങ്ങളാക്കി. ആ ചെമ്പു മുഴുവൻ അവർ ബാബിലോണിലേക്കു കൊണ്ടുപോയി.+ 14 കൂടാതെ വീപ്പകളും കോരികകളും തിരി കെടുത്താനുള്ള കത്രികകളും പാനപാത്രങ്ങളും ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ചെമ്പുകൊണ്ടുള്ള എല്ലാ ഉപകരണങ്ങളും കൊണ്ടുപോയി. 15 തനിത്തങ്കവും+ വെള്ളിയും+ കൊണ്ടുള്ള കുഴിയൻപാത്രങ്ങളും കത്തിയ തിരി ഇടുന്ന പാത്രങ്ങളും കാവൽക്കാരുടെ മേധാവി കൊണ്ടുപോയി. 16 ശലോമോൻ യഹോവയുടെ ഭവനത്തിനുവേണ്ടി ഉണ്ടാക്കിയ ഉന്തുവണ്ടികളിലും കടലിലും രണ്ടു തൂണുകളിലും ഉപയോഗിച്ച ചെമ്പിന്റെ തൂക്കം, അളക്കാൻ കഴിയാത്തത്ര അധികമായിരുന്നു.+
-