30 “ദുശ്ശാഠ്യക്കാരായ പുത്രന്മാരുടെ കാര്യം കഷ്ടം!”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“അവർ എന്റേതല്ലാത്ത പദ്ധതികൾ നടപ്പാക്കുന്നു,+
എന്റെ ആത്മാവ് തോന്നിപ്പിക്കാതെ അവർ സഖ്യങ്ങൾ ഉണ്ടാക്കുന്നു;
അങ്ങനെ അവർ പാപങ്ങളോടു പാപങ്ങൾ കൂട്ടുന്നു.
2 ഫറവോന്റെ സംരക്ഷണത്തിൽ അഭയം പ്രാപിക്കാനും
ഈജിപ്തിന്റെ തണലിൽ സുരക്ഷിതത്വം തേടാനും
അവർ എന്നോട് ആലോചിക്കാതെ+ ഈജിപ്തിലേക്കു പോകുന്നു.+