-
2 രാജാക്കന്മാർ 25:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 കൽദയസൈന്യം സിദെക്കിയയെ പിടിച്ച്+ രിബ്ലയിൽ, ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അവർ സിദെക്കിയയ്ക്കു ശിക്ഷ വിധിച്ചു. 7 അവർ സിദെക്കിയയുടെ കൺമുന്നിൽവെച്ച് സിദെക്കിയയുടെ ആൺമക്കളെ കൊന്നുകളഞ്ഞു. പിന്നെ നെബൂഖദ്നേസർ സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ച് കാലിൽ ചെമ്പുവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി.+
-
-
യിരെമ്യ 37:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 പിന്നെ സിദെക്കിയ രാജാവ് ആളയച്ച് യിരെമ്യയെ വരുത്തി തന്റെ കൊട്ടാരത്തിൽവെച്ച് രഹസ്യമായി ചോദ്യം ചെയ്തു.+ രാജാവ് യിരെമ്യയോട്, “യഹോവയിൽനിന്ന് എന്തെങ്കിലും സന്ദേശമുണ്ടോ” എന്നു ചോദിച്ചു. അതിന് യിരെമ്യ, “ഉണ്ട്! അങ്ങ് ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും!”+ എന്നു പറഞ്ഞു.
-
-
യിരെമ്യ 39:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 പക്ഷേ കൽദയസൈന്യം അവരുടെ പിന്നാലെ ചെന്ന് യരീഹൊ മരുപ്രദേശത്തുവെച്ച് സിദെക്കിയയെ പിടികൂടി.+ അവർ അദ്ദേഹത്തെ ഹമാത്ത്+ ദേശത്തുള്ള രിബ്ലയിൽ+ ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ* അടുത്ത് കൊണ്ടുവന്നു. അവിടെവെച്ച് രാജാവ് അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. 6 രിബ്ലയിൽവെച്ച് ബാബിലോൺരാജാവ് സിദെക്കിയയുടെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുന്നിൽവെച്ച് വെട്ടിക്കൊന്നു. യഹൂദയിലെ എല്ലാ പ്രഭുക്കന്മാരോടും അദ്ദേഹം അങ്ങനെതന്നെ ചെയ്തു.+ 7 പിന്നെ അദ്ദേഹം സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ചു. അതിനു ശേഷം, അദ്ദേഹത്തെ ബാബിലോണിലേക്കു കൊണ്ടുപോകാൻ ചെമ്പുകൊണ്ടുള്ള കാൽവിലങ്ങ് ഇട്ട് ബന്ധിച്ചു.+
-
-
യിരെമ്യ 52:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 കൽദയസൈന്യം സിദെക്കിയയെ പിടിച്ച് ഹമാത്ത് ദേശത്തെ രിബ്ലയിൽ, ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അദ്ദേഹം സിദെക്കിയയ്ക്കു ശിക്ഷ വിധിച്ചു. 10 ബാബിലോൺരാജാവ് സിദെക്കിയയുടെ കൺമുന്നിൽവെച്ച് സിദെക്കിയയുടെ ആൺമക്കളെ കൊന്നുകളഞ്ഞു. എല്ലാ യഹൂദാപ്രഭുക്കന്മാരെയും അദ്ദേഹം അവിടെവെച്ച് കൊന്നു. 11 പിന്നെ ബാബിലോൺരാജാവ് സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ച്+ കാലിൽ ചെമ്പുവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി. എന്നിട്ട് മരണംവരെ അദ്ദേഹത്തെ അവിടെ തടവിലാക്കി.
-