-
2 രാജാക്കന്മാർ 24:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അങ്ങനെ അയാൾ യഹോയാഖീനെ+ ബാബിലോണിലേക്കു കൊണ്ടുപോയി.+ കൂടാതെ രാജമാതാവിനെയും രാജപത്നിമാരെയും കൊട്ടാരോദ്യോഗസ്ഥരെയും ദേശത്തെ പ്രധാനികളെയും യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയി. 16 യോദ്ധാക്കളായുണ്ടായിരുന്ന 7,000 പേരെയും ശില്പികളും ലോഹപ്പണിക്കാരും* ആയ 1,000 പേരെയും ബാബിലോൺരാജാവ് പിടിച്ചുകൊണ്ടുപോയി. അവരെല്ലാം യുദ്ധപരിശീലനം നേടിയ വീരന്മാരായിരുന്നു.
-
-
യിരെമ്യ 29:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 യരുശലേമിൽനിന്ന് ബാബിലോണിലേക്കു നെബൂഖദ്നേസർ ബന്ദികളായി കൊണ്ടുപോയവരിൽപ്പെട്ട മൂപ്പന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും സർവജനത്തിനും യിരെമ്യ പ്രവാചകൻ യരുശലേമിൽനിന്ന് അയച്ച കത്തിലെ വാക്കുകൾ. 2 യഖൊന്യ രാജാവും+ അമ്മമഹാറാണിയും*+ കൊട്ടാരോദ്യോഗസ്ഥന്മാരും യഹൂദയിലെയും യരുശലേമിലെയും പ്രഭുക്കന്മാരും ശില്പികളും ലോഹപ്പണിക്കാരും* യരുശലേമിൽനിന്ന് പോയതിനു ശേഷമാണ് അത് അയച്ചത്.+
-